ദോഹ : പ്രവാസികളിലെ എൻആർഐ വിഭാഗത്തിന് കൃഷിഭൂമി, ഫാം ഹൗസ്, പ്ലാന്റേഷൻ മുതലായവ വാങ്ങുന്നതിന് ഏറെ നിയന്ത്രണം ഏർപ്പെടുത്തുന്ന ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് പ്രവാസികൾക്ക് ഭരണഘടന അനുവദിക്കുന്ന സ്വത്ത് ആർജിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും പ്രവാസിളുടെ വോട്ടവകാശം പൂർണാർത്ഥത്തിൽ നൽകുന്നതിനുള്ള നിയന്ത്രണം പൗരാവകാശത്തിൽ നിന്ന് പ്രവാസികളെ ഒഴിച്ചു നിർത്തുന്നതിന് കാരണമാവുമെന്നും പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ഭരണഘടനയും മൗലികാവകാശങ്ങളും ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായി തീരുമാനം എടുക്കേണ്ട ഭരണകൂട സ്ഥാപനങ്ങൾക്ക് അതിൽ വീഴ്ച സംഭവിച്ചാൽ പൗരന്റെ ജനാധിപത്യ അവകാശം ധ്വംസിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്നും ഇതിനെതിരെ ജാഗ്രതയുണ്ടാവണമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കൽ സാമൂഹിക പ്രവര്ത്തകന് റഊഫ് കൊണ്ടോട്ടി, എഴുത്തുകാരി സിദ്ധീഹ, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, എം അയ്യൂബ് ഖാന് തുടങ്ങിയവര്‍ സംസാരിച്ചു. ......
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ 23-മത് ഓണാഘോഷം 2025 സെപ്റ്റംബർ അഞ്ചാം തീയതി വെള്ളിയാഴ്ച Zatar Restaurant -ൽ വച്ച് നടത്തപ്പെടും. ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ പോസ്റ്റർ അനാച്ഛാദനം ദോഹയിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിച്ചേർന്ന പുതുപ്പള്ളിയുടെ എം.എൽ.എ ശ്രീ.ചാണ്ടി ഉമ്മൻ, ഫോട്ടായുടെ പ്രസിഡൻറ് ശ്രീ. ......
ദോഹ: വേനലവധിക്കാലം വിജ്ഞാനപ്രദമാക്കാൻ അൽമനാർ മദ്റസ വിവിധ പ്രായക്കാരായ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'സമ്മർ ഡേയ്സ്' വെക്കേഷൻ മദ്റസ സമാപിച്ചു.
ജൂലായ് 12 മുതൽ ആഗസ്റ്റ് 23 വരെ നടന്ന വെക്കേഷൻ ക്ലാസ്സിൽ വിദ്യാർത്ഥികൾക്കായി വിവിധ ഇസ്ലാമിക വിഷയങ്ങൾക്ക് പുറമെ ആരോഗ്യ, വിവര സാങ്കേതിക, സാമൂഹിക ബോധവൽക്കരണവുമായി ബന്ധപ്പെട്ടും ക്ലാസുകൾ നൽകി.രണ്ടു മാസക്കാലം നീണ്ടുനിന്ന വെക്കേഷൻ ക്ലാസ്സിൽ മുജീബ് റഹ്മാൻ മിശ്കാത്തി, ഉമർ ഫൈസി, സ്വലാഹുദ്ധീൻ സ്വലാഹി, ഫൈസൽ സലഫി, സ്വലാഹുദ്ധീൻ മദനി, നജ്മുദ്ധീൻ സലഫി, നൗഷാദ് സലഫി, അബ്ദുൽ ഹകീം പിലാത്തറ, മുഹമ്മദ് ഇൻസമാം, മുഹമ്മദ് മുസ്തഫ, ഉവൈസ് ഹാറൂൺ, അബ്ദുൽ മാജിദ് ചുങ്കത്തറ എന്നിവർ വിവിധ ദിവസങ്ങളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി..
വൈസ് പ്രിൻസിപ്പൽ സ്വലാഹുദ്ധീൻ സ്വലാഹി അധ്യക്ഷത വഹിച്ച സമാപന സെഷനിൽ അബ്ദുൽ വഹാബ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നജ്മുദ്ധീൻ സലഫി നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുജീബ് റഹ്മാൻ മിശ്കാത്തി വിതരണം ചെയ്തു. അൽമനാർ മദ്റസ അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ......
ദോഹ: നബിത് ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർ
ഹാപ്പി സമ്മർ ക്യാമ്പ്
സംഘടി പ്പിച്ചു.
പഠനം, സർഗ്ഗാത്മകത, വിനോദം എന്നിവയാൽ നിറഞ്ഞ ഊർജ്ജസ്വലമായ
സമ്മർ ക്യാമ്പിന്റെ
സമാപനം.സി.സി. ജനറൽ സെക്രട്ടറി സക്കറിയ മണിയൂർ ഉദ്ഘാടനംചെയ്തു.
ഐ സി സി അശോക ഹാളിൽ നടന്ന ചടങ്ങിൽ
നബിത് ഗ്ലോബൽ എഡ്യൂക്കേഷൻ സെന്റർമേധാവി
നിസാർ നദ്വി സ്വാഗതം പറഞ്ഞു.
ഐഎസ്സി പ്രസിഡന്റ്
ഇ.പി. ......

ദോഹ: മൂന്നു പതിറ്റാണ്ടിലധികം നീണ്ടുനിന്ന പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡന്റും നിലവിലെ ആക്ടിങ് പ്രസിഡന്റുമായ ഹമീദ് അറന്തോടിന് ഖത്തർ കെഎംസിസി മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്നേഹാദരം അർപ്പിച്ചു.
തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ, ഭാരവാഹികളായ നവാസ് ആസാദ് നഗർ, റഹീം ചൗകി, ഹമീദ് കൊടിയമ്മ, റഹീം ബളൂർ, സിദ്ദിഖ് പടിഞ്ഞാർ എന്നിവർ അഭിനന്ദനവും യാത്രയപ്പ് സമ്മാനവും നൽകി.
ഖത്തറിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് സേവനത്തിന്റെ പുതിയ വഴി തീർത്ത ഹമീദ് അറന്തോട്, 37 വർഷത്തെ പ്രവാസജീവിതത്തിനിടയിൽ സഹജീവി സ്നേഹത്തിന്റെ മഹനീയ മാതൃകയായി മാറി. അനവധി പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കിക്കൊടുക്കുന്നതിലൂടെ ജീവിതോപാധി ഉറപ്പിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിനിടയിൽ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊണ്ടു.
ദോഹമുനിസിപ്പാലിറ്റിയിലെ ബലദിയ കൺട്രോൾ ഡിപ്പാർട്മെന്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഹമീദ് അറന്തോട്, നാട്ടിൽ മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് വഴിയാണ് സംഘടനാരംഗത്ത് പ്രവേശിച്ചത്. ......
ദോഹ: കടുത്ത വേനൽക്കാല കാറ്റിന് വിരാമം കുറിച്ച് കൊണ്ട്
ഇന്ന്പുലർച്ചയോടെ ആകാശത്ത് സുഹൈൽ നക്ഷത്രം ഉദിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് പ്രഖ്യാപിച്ചു,.കാലാവസ്ഥ ക്രമേണമിതമായതിന്റെയും, തണുത്ത രാത്രികൾ, കുറഞ്ഞ പകലുകൾ, മഴയുടെ സാധ്യത എന്നിവയോടുകൂടിയ സീസണൽ മാറ്റത്തിന്റെ ആരംഭത്തിന്റെയും അടയാളമായാണ് സുഹൈൽ നക്ഷത്രത്തിന്റെ ആഗമനത്തെ അറബ് ലോകത്തിന്റെ പാരമ്പര്യം വിലയിരുത്തിപോരുന്നത്.
ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ദ്ധനായ ഡോ. ബഷീർ മർസൂക്ക്, എല്ലാ വർഷവും ഓഗസ്റ്റ് 24 ന് സുഹൈൽ ഉദിക്കുന്നത് 53 ദിവസം നീണ്ടുനിൽക്കുന്ന സുഹൈൽ സീസണിന്റെ ആരംഭം കുറിക്കുന്നുവെന്ന് വ്യക്തമാക്കിയത്.ഇന്ന് പുലർച്ചെ മുതൽ തെക്കുകിഴക്കൻ ചക്രവാളത്തിൽ സുഹൈലിനെ ജ്യോതിശാസ്ത്രപരമായി നിരീക്ഷിക്കാൻ കഴിയും. ......